മലയാള സിനിമയിൽ അരങ്ങേറിയ ശേഷം തമിഴിലും തെലുങ്കിലും സൂപ്പർ താരമായി മാറിയ നടിയാണ് കീർത്തി സുരേഷ്. നിർമ്മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളായ കീർത്തി സുരേഷ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിലെ ഗീതാഞ്ജലി എന്ന സിനിമയിൽ കൂടിയാണ് വെള്ളിത്തിരയിൽ എത്തിയത്.
സിനിമയിലും ജീവിതത്തിലും തന്റേതായാ വസ്ത്ര ധാരണ സൂക്ഷിക്കുന്ന കീർത്തിക്ക് ഒരുപാട് ആരാധകർ സൗത്ത് ഇന്ത്യയിൽ ഉണ്ട്. കീർത്തി സുരേഷ് പുതിയ സിനിമക്ക് വേണ്ടി ശരീരം ഭാരം കുറയ്ക്കുന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചിരുന്നു. പുതിയ സിനിമയിൽ ബിക്കിനി റോൾ അഭിനയിക്കേണ്ടതിനാലാണ് തടി കുറയ്ക്കാൻ പോകുന്നത് എന്നാണ് വാർത്തകൾ സിനിമ ലോകത്ത് നിന്ന് വന്നത്.
എന്നാൽ ഇ വാർത്തകൾ വന്നതോടെ അതിന് എതിരെ താരം രംഗത്ത് വന്നിരിക്കുകയാണ്. തടി കുറയ്ക്കാൻ ഇപ്പോൾ ഒന്നും ചെയ്യുനില്ലനും തടി കുറയ്ക്കണം എന്ന ആഗ്രഹം നേരത്തെ മുതൽ ഉണ്ടായിരുന്നുവെന്നും അതിന് വേണ്ടി ഒരു വർഷത്തോളം കഷ്ടപെട്ടിട്ടുണ്ടെന്നും കീർത്തി സുരേഷ് പറയുന്നു.
ഒരു സൂപ്പർ സ്റ്റാറിന് ഒപ്പം ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അവസരം കിട്ടിയെന്നും എന്നാൽ അതിൽ ബിക്കിനി ധരിക്കേണ്ട രംഗം ഉള്ളത് കൊണ്ട് ആ സിനിമയിലെ അവസരം വേണ്ടായെന്ന് വെച്ചുവെന്നും കീർത്തി സുരേഷ് പ്രതികരിച്ചു.


0 Comments